ചെങ്ങന്നൂരില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് ലീഡ് നേടി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ ബിജെപി വലിയ ഭൂരിപക്ഷം നേടിയ പഞ്ചായത്താണിത്. എന്നാല്‍ ഇത്തവണ ബിജെപിയുടെ പിഎസ് ശ്രീധരന്‍ പിള്ള പിന്നില്‍ പോയി. അറനൂറില്‍ അധികം വോട്ടിന്‍റെ ലീഡ് ഇവിടെ സജി ചെറിയാന് നേടാന്‍ കഴിഞ്ഞു. ഇവിടെ ബിജെപി ലീഡ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. പഞ്ചായത്തില്‍ ആകെയുള്ള 13 വാര്‍ഡില്‍ ആറിലും ബിജെപി മെമ്പര്‍മാരാണ് ഉള്ളത്. കേരള കോണ്‍ഗ്രസിന് മൂന്ന് വാര്‍ഡും കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ട് വാര്‍ഡുകളും വീതമാണ് ഉള്ളത്. തിരുവന്‍വണ്ടൂരിലെ 10ല്‍ ഒമ്പത് ബൂത്തുകളിലും ഇത്തവണ എല്‍ഡിഎഫ് ലീഡ് നേടി.
തിരുവൻവണ്ടുർ: വോട്ട് നില
2018
എൽഡിഎഫ് 3785
യുഡിഎഫ് 3167
എൻഡിഎ 3577
2016
എൻഡിഎ 3603
യുഡിഎഫ് 3574
എൽഡിഎഫ് 2375
This post was last modified on May 31, 2018 12:51 pm
Leave a Comment