X

കലോത്സവവും ഫിലിം ഫെസ്റ്റിവലും ഒഴിവാക്കി; ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഘോഷങ്ങളില്ല

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി സംസ്ഥാനത്തിന് വലിയ ചിലവ് വരുന്ന സാഹചര്യത്തില്‍ ഇത്തരം ആഘോഷ പരിപാടികള്‍ക്ക് വേണ്ടി വരുന്ന തുക കൂടി ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവവും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവവും ഒഴിവാക്കി. ടൂറിസം പരിപാടികളും ഉപേക്ഷിച്ചതായി പൊതുഭരണ വകുപ്പ് അറിയിച്ചു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി സംസ്ഥാനത്തിന് വലിയ ചിലവ് വരുന്ന സാഹചര്യത്തില്‍ ഇത്തരം ആഘോഷ പരിപാടികള്‍ക്ക് വേണ്ടി വരുന്ന തുക കൂടി ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

അതേസമയം കലോത്സവം വേണ്ടെന്നു വെച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ട് ‘മികവിന്റെ വര്‍ഷം’ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായിരിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് പുനരാവിഷ്‌കരിക്കുക എന്നുമാണ്  അദ്ദേഹം അറിയിച്ചത്.

23ാമത് ഐഎഫ്എഫ്‌കെയ്ക്ക് വിവിധ വിഭാഗങ്ങളിലെ സിനിമകള്‍ക്കുള്ള അപേക്ഷകള്‍ അക്കാഡമി ക്ഷണിച്ചിരുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് ചലച്ചിത്ര അക്കാഡമി അപേക്ഷ ക്ഷണിച്ചത്.

This post was last modified on September 4, 2018 7:21 pm