X

ഞാന്‍ കൊടുത്ത കേസില്‍ പ്രതിയാണ് സെന്‍ കുമാര്‍: വഴിയേ പോകുന്നവര്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിന് മറുപടിയില്ലെന്ന് നമ്പി നാരായണന്‍

ഞാന്‍ ഐഎസ്ആര്‍ഒയ്ക്കും ബഹിരാകാശ രംഗത്തിനും വേണ്ടി എന്തെല്ലാം ചെയ്തു, എന്ത് സംഭാവനകള്‍ നല്‍കി എന്ന് പറയേണ്ടത് അക്കാലത്തെ ചെയര്‍മാന്‍ അടക്കം എന്റെ മേലുദ്യോഗസ്ഥരാണ്.

തനിക്ക് പദ്മഭൂഷണ്‍ പുസ്‌കാരം നല്‍കിയത് ചോദ്യം ചെയ്ത് വിമര്‍ശനവുമായി രംഗത്തെത്തിയ മുന്‍ ഡിജിപി ടിപി സെന്‍ കുമാറിന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ മറുപടി. ഐഎസ്ആര്‍ഒ ചാര കേസില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാനാണ് സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി എന്ന് കേസില്‍ കുറ്റവിമുക്തനാക്കപ്പെടുകയും നഷ്ടപരിഹാരം നേടുകയും ചെയ്ത മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഞാന്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാര കേസില്‍ സെന്‍ കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ ഐഎസ്ആര്‍ഒയ്ക്കും ബഹിരാകാശ രംഗത്തിനും വേണ്ടി എന്തെല്ലാം ചെയ്തു, എന്ത് സംഭാവനകള്‍ നല്‍കി എന്ന് പറയേണ്ടത് അക്കാലത്തെ ചെയര്‍മാന്‍ അടക്കം എന്റെ മേലുദ്യോഗസ്ഥരാണ്. വഴിയേ പോകുന്നവര്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിനെ മറുപടിയില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. എന്നെ ഗോവിന്ദ ചാമിയുമായൊക്കെ താരതമ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ സംസ്‌കാരവും ഭാഷയുമാണ്.

ഐഎസ്ആര്‍ഒയ്‌ക്കോ ബഹിരാകാശ രംഗത്തിനോ യാതൊരു സംഭാവനയും നല്‍കാത്ത, ശരാശരിയിലും താഴെ മാത്ര നിലവാരമുള്ള ശാസ്ത്രജ്ഞനായ നമ്പി നാരായണന് എന്തിന് പദ്മഭൂഷണ്‍ നല്‍കി എന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം എന്ന് സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതി ചാരക്കേസ് പരിഗണിച്ചുവരുന്ന ഘട്ടത്തില്‍ എന്തിനാണ് പുരസ്‌കാരം നല്‍കിയത് എന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു. ഐഎസ്ആര്‍ഒ ചാര കേസില്‍ നമ്പി നാരായണന്‍ അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും പൊലീസിന്റേയും സിബിഐയുടേയും ചോദ്യം ചെയ്യലുമാി ബന്ധപ്പെട്ട പീഡനങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

“ഇനി ഗോവിന്ദച്ചാമിക്ക് പദ്മവിഭൂഷണ്‍ കൊടുക്കുന്നതും കാണേണ്ടി വരും”, നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍

This post was last modified on January 26, 2019 7:37 pm