X

സ്‌ഫോടന പരമ്പര: 39 രാജ്യങ്ങള്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്‍കാനുള്ള തീരുമാനം ശ്രീലങ്ക മാറ്റി

2019 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം മൊത്തത്തില്‍ 10 ലക്ഷത്തോളം ഇന്ത്യന്‍ സഞ്ചാരികളെത്തും എന്നായിരുന്നു ശ്രീലങ്കയുടെ പ്രതീക്ഷ എന്നാല്‍ സ്‌ഫോടന ഈ കണക്കുകൂട്ടല്‍ തെറ്റിച്ചേക്കാം.

253 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരക്ക് പിന്നാലെ 39 രാജ്യങ്ങള്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കാനുള്ള തീരുമാനം ശ്രീലങ്ക തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചു. ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണങ്ങള്‍ ഭീകരാക്രമണത്തിന്റെ വിദേശബന്ധം വ്യക്തമാക്കുന്നതായും ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ലങ്കന്‍ ടൂറിസം മന്ത്രി പറഞ്ഞു.

മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ഓഫ് സീസണില്‍ വിദേശ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പ്രധാനമായും 39 രാജ്യങ്ങള്‍ക്ക് വിസ ഓണ്‍ അറൈവല്‍ അനുവദിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മാസം 7,46,600 വിദേശ ടൂറിസ്റ്റുകള്‍ ശ്രീലങ്കയിലെത്തിയതായാണ് കണക്ക്.

നാലര ലക്ഷത്തോളം ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ശ്രീലങ്ക സന്ദര്‍ശിച്ചു. 2019 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം മൊത്തത്തില്‍ 10 ലക്ഷത്തോളം ഇന്ത്യന്‍ സഞ്ചാരികളെത്തും എന്നായിരുന്നു ശ്രീലങ്കയുടെ പ്രതീക്ഷ എന്നാല്‍ സ്‌ഫോടന ഈ കണക്കുകൂട്ടല്‍ തെറ്റിച്ചേക്കാം. ശ്രീലങ്കയുടെ ജിഡിപിയില്‍ അഞ്ച് ശതമാനം സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. 2018 ഒക്ടോബറില്‍ 284 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 19,91,33,70,000 ഇന്ത്യന്‍ രൂപ) ആയിരുന്ന ടൂറിസം വരുമാനം ഒരു മാസത്തിന് ശേഷം 362.7 ഡോളറായി (ഏതാണ്ട് 25,43,81,45,850 ഇന്ത്യന്‍ രൂപ) ഉയര്‍ന്നിരുന്നു.

This post was last modified on May 28, 2019 11:01 am