ഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച ഗുരുതര ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദന്‍. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ സഹായിക്കുന്നത് മന്ത്രിസഭയിലുള്ള പ്രമാണികളാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നുന്നുണ്ടാവുമെന്ന് വിഎസ് അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള പ്രമാണിമാരുള്ളത് കൊണ്ടാവും തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നത്. തോമസ് ചാണ്ടി ഇനിയും മന്ത്രിസ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് അതില്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയിലെ പ്രമാണിമാരാണെന്നായിരുന്നു വിഎസിന്റെ പരിഹാസം നിറഞ്ഞ മറുപടി.
This post was last modified on September 23, 2017 4:33 pm
Leave a Comment