X

കാനഡയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയില്‍ വാന്‍ ഇടിച്ചുകയറ്റി; 10 പേര്‍ മരിച്ചു

സംഭവം അപകടം അല്ലെന്നും കരുതിക്കൂട്ടി നടത്തിയ കൊലയാണെന്നും പോലീസ്

കാനഡയിലെ ടൊറൊന്‍റോയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയില്‍ വാന്‍ ഇടിച്ചുകയറ്റി 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. വാനിന്‍റെ ഡ്രൈവര്‍ ഒന്‍റാരിയോ സ്വദേശിയായ അലെക് മിനാസ്സിയാന്‍ (25) കസ്റ്റഡിയില്‍ ആണെന്ന് ടൊറൊന്‍റോ പോലീസ് ചീഫ് മാര്‍ക് സോന്‍ഡേഴ്സ് പറഞ്ഞു.

ഒരു വാഹനം യോംഗ് സ്ട്രീറ്റില്‍ കാല്‍നട യാത്രക്കാരെ ഇടിച്ചുകൊണ്ട് കടന്നു പോകുന്നു എന്നു അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഡെപ്യൂട്ടി ചീഫ് പീറ്റര്‍ യുഎന് കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. സംഭവം അപകടം അല്ലെന്നും കരുതിക്കൂട്ടി നടത്തിയ കൊലയാണെന്നും പോലീസ് പറഞ്ഞു. അതേസമയം അക്രമിയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.

Related Post
Leave a Comment