X

“ഇനി ഗോവിന്ദച്ചാമിക്ക് പദ്മവിഭൂഷണ്‍ കൊടുക്കുന്നതും കാണേണ്ടി വരും”, നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍

"ഇങ്ങനെ പോയാല്‍ ഗോവിന്ദ ചാമിക്കും മറിയം റഷീദയ്ക്കും അമീറുള്‍ ഇസ്ലാമിനുമൊക്കെ പദ്മവിഭൂഷണ്‍ നല്‍കുന്നത് കാണേണ്ടി വരും".

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിന് എതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിനോ ഐഎസ്ആര്‍ഒയ്‌ക്കോ വിലപ്പെട്ട ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയത് എന്തിന് എന്ന് വ്യക്തമാക്കണം. ശരാശരിയില്‍ താഴെ മാത്രം നിലവാരമുള്ള ഒരു സൈന്റിസ്റ്റാണ് നമ്പി നാരായണന്‍. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണം.

1994ല്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്ത ആ ‘മഹാന്‍’ ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവന ചെയ്തു എന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഐഎസ്ആര്‍ഒയില്‍ നാലായിരം പേരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും. യാതൊരു സംഭാവനയും അദ്ദേഹം ഐഎസ്ആർഒയ്ക്ക് വേണ്ടി നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു.

സുപ്രീം കോടതി നിയോഗിച്ച സമിതി ചാരക്കേസ് പരിശോധിച്ചുവരുകയാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ വായിച്ച് മനസിലാക്കണം. സുപ്രീം കോടതി വിധി മാധ്യ ഇങ്ങനെ പോയാല്‍ ഗോവിന്ദ ചാമിക്കും മറിയം റഷീദയ്ക്കും അമീറുള്‍ ഇസ്ലാമിനുമൊക്കെ പദ്മവിഭൂഷണ്‍ നല്‍കുന്നത് കാണേണ്ടി വരും – സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞാന്‍ കൊടുത്ത കേസില്‍ പ്രതിയാണ് സെന്‍ കുമാര്‍: വഴിയേ പോകുന്നവര്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിന് മറുപടിയില്ലെന്ന് നമ്പി നാരായണന്‍;

This post was last modified on January 26, 2019 2:00 pm