X

“ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവും, നടിയോട് മാപ്പ് ചോദിക്കുന്നു”: സലീംകുമാര്‍

ഇരയായ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പ് പറയുന്നതായും സലീംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ടതായും പരാമര്‍ശം പോസ്റ്റില്‍ നിന്ന് പിന്‍വലിക്കുന്നതായും നടന്‍ സലീം കുമാര്‍. ഇരയായ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പ് പറയുന്നതായും സലീംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്നലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങളിലും ആരോപണങ്ങളിലും നടന്‍ ദിലീപിനെ പിന്തുണച്ച് ഇട്ട പോസ്റ്റിലായിരുന്നു സലീം കുമാറിന്റെ വിവാദ പരാമര്‍ശം. പ്രതി പള്‍സര്‍ സുനിയേയും ഇരയായ നടിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ പ്രശ്‌നം തീരുമെന്നാണ് സലീംകുമാര്‍ അഭിപ്രായപ്പെട്ടത്. ഇത് വലിയ ചര്‍ച്ചയും വിവാദവുമാവുകയും സലീംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവും ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നടന്‍ രംഗത്തെത്തിയത്.

സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

This post was last modified on July 12, 2017 5:19 pm