X

കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസില്‍ റെയ്ഡ്

വിവര സുരക്ഷാ ചുമതലയുള്ള 18 അന്വേഷണ ഉദ്യോഗസ്ഥര്‍ കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസില്‍ പരിശോധന നടത്തി

വിവര സുരക്ഷാ ചുമതലയുള്ള 18 അന്വേഷണ ഉദ്യോഗസ്ഥര്‍ കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച ലണ്ടന്‍ വെസ്റ്റ് എന്‍ഡില്‍ ഉള്ള കമ്പനിയുടെ ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചു.

വെള്ളിയാഴ്ച വൈകുന്നരമാണ് കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസ് റെയ്ഡ് ചെയ്യാനുള്ള അനുമതി ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ എലിസബത്ത് ഡെന്‍ഹാമിന് ലഭിച്ചത്. ബുധനാഴ്ച അഞ്ചു മണിക്കൂറോളം റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസില്‍ നടന്ന വാദം കേള്‍ക്കാലിന് ശേഷമാണ് ജഡ്ജി ജസ്റ്റിസ് ലിയോനാര്‍ഡ് റെയ്ഡ് നടത്തുന്നതിനുള്ള അനുമതി നല്‍കിയത്.

ഫേസ്ബുക്കില്‍ നിന്നും അനധികൃതമായി ഉപയോക്താക്കളുടെ വിവരം ചോര്‍ത്തുകയും അത് അമേരിക്കന്‍ തിരഞ്ഞെടുപ്പിലടക്കം ലോകമാകമാനമുള്ള ഇരുന്നൂറോളം തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുകയും ചെയ്തു എന്നതിന്റെ പേരില്‍ ആരോപണം നേരിടുന്ന കമ്പനിയാണ് കേംബ്രിജ് അനലിറ്റിക്ക.

കേംബ്രിജ് അനലിറ്റിക്കയും അതിന്റെ ഉറവിട കമ്പനിയായ എസ് സി എലും ഡാറ്റ വിശകലന വിദഗ്ദ്ധനായ അലക്സാണ്ടര്‍ കൊഗനും ഫേസ്ബുക്കില്‍ നിന്നും എങ്ങിനെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു, എന്തിന് വേണ്ടി ഉപയോഗിച്ചു എന്നതായിരിക്കും അന്വേഷണത്തിന്റെ മുഖ്യ ലക്ഷ്യം.

This post was last modified on March 30, 2018 11:47 am