X

23ന് സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു; നവീന്‍ പട്‌നായികുമായി കമല്‍നാഥ് സംസാരിക്കും

പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് തങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഗുലാം നബി ആസാദ് ഇന്ന് പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23ന് ന്യൂഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അറിയിച്ചു. മേയ് 21ന് യോഗം ചേരാന്‍ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ബിജെപിക്കോ കോണ്‍ഗ്രസിനോ പിന്തുണ എന്ന് വ്യക്തമാക്കാതെ മാറി നില്‍ക്കുന്ന ഒഡീഷ മുഖ്യന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായികിനെ അനുനയിപ്പിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. നവീന്‍ പട്‌നായികുമായി കമല്‍നാഥ് സംസാരിക്കും.

ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്ന ആശയവുമായി വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവിന് ഇതുവരെ അനുകൂല മറുപടി ഒരു പാര്‍ട്ടിയില്‍ നിന്നും ലഭിച്ചിട്ടില്ല. സ്റ്റാലിനെ കണ്ട് പിന്തുണ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും കോണ്‍ഗ്രസിന്റെ പിന്തുണ തേടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെപ്പറ്റിയും ആലോചിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് തങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഗുലാം നബി ആസാദ് ഇന്ന് പറഞ്ഞത്. ഏത് പാര്‍ട്ടിയാണോ ഏറ്റവും വലിയ കക്ഷിയാകുന്നത്, അതിനനുസരിച്ച് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായ സമന്വയത്തില്‍ മാത്രം പ്രധാനമന്ത്രി പദവി ഏറ്റെടുക്കൂ എന്നും ആസാദ് പറഞ്ഞിരുന്നു.

ബിജെപിക്ക് വന്‍ തകര്‍ച്ച, എന്‍ഡിഎ 177 സീറ്റിലൊതുങ്ങും? ‘അബദ്ധ’ത്തില്‍ എക്‌സിറ്റ് പോള്‍ പുറത്തുവിട്ട് ഇന്ത്യ ടുഡേ

This post was last modified on May 16, 2019 3:37 pm