X

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വനിത പൊലീസുകാരുടെ ജനന തീയതി പരിശോധിച്ചു; പ്രസംഗം വിവാദത്തില്‍

പൊലീസിനേയും സംസ്ഥാന സര്‍ക്കാരിനേയും പരിഹസിച്ചുകൊണ്ടാണ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചത്. ശബരിമല സംരക്ഷണ യോഗത്തിലാണ് തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്.

ശബരിമല ക്ഷേത്രത്തില്‍ ചിത്തിര ആട്ട പൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച വനിത പൊലീസുകാരുടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ താനടക്കമുള്ളവര്‍ പരിശോധിച്ചതായി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പൊലീസിനേയും സംസ്ഥാന സര്‍ക്കാരിനേയും പരിഹസിച്ചുകൊണ്ടാണ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചത്. ശബരിമല സംരക്ഷണ യോഗത്തിലാണ് തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്. ഇത്രയധികം പൊലീസുകാര്‍ വന്നിട്ടും ഒരു സ്ത്രീയെ എങ്കിലും കയറ്റാന്‍ കഴിഞ്ഞോ എന്ന് തില്ലങ്കേരി ചോദിച്ചു.

സന്നിധാനത്തെത്തിയ വനിത പൊലീസുകാരുടെ ഭര്‍ത്താവിന്റെ പ്രായം 49 വയസാണെന്ന് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് എസ് പിയെ സമീപിച്ചിരുന്നതായി വത്സന്‍ തില്ലങ്കേരി പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ക്ക് ഇവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ‘സൗഭാഗ്യ’മുണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. നേരത്തെ പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി നിന്ന് താന്‍ ആചാരം ലംഘിച്ചതായി തില്ലങ്കേരി സമ്മതിച്ചിരുന്നു. പൊലീസിന്‍റെ മൈക്ക് ഉപയോഗിച്ച് തില്ലങ്കേരി സംസാരിച്ചതും വലിയ വിവാദമായിരുന്നു.

This post was last modified on November 12, 2018 12:20 pm

Related Post
Leave a Comment