X

വേങ്ങരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 34.5 %

ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും.

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടുമണിക്കൂറില്‍ രേഖപ്പെടുത്തിയത് 11.5% പോളിങ്. രാവിലെ ഏഴ് മണിക്കാണ് വോട്ടിംഗ്് തുടങ്ങിയത്. വൈകീട്ട് ആറുവരെയാണ് വോട്ടിംഗ് സമയം. വൈകിട്ട് ആറ് മണിക്കുള്ളില്‍ ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 പോളിംഗ് ബൂത്തുകളുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.

ഇതുവരെയുള്ള പോളിംഗ് ശതമാനം
ഊരകം – 12.4% വേങ്ങര – 11.5% കണ്ണമംഗലം – 10.6% പറപ്പൂര്‍ – 12.6% ഒതുക്കുങ്ങല്‍ – 11.4% എ.ആര്‍. നഗര്‍ – 9.8%

രണ്ട് സ്വതന്ത്രരുള്‍പ്പെടെ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടര്‍മാരാണ് വേങ്ങരയിലുള്ളത്. ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ സ്‌ട്രോംഗ് റൂമിലെത്തിക്കും. വോട്ടെണ്ണല്‍ ഞായറാഴ്ചയാണ്.

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കെ.എന്‍.എ.ഖാദര്‍ (യുഡിഎഫ്), പി.പി.ബഷീര്‍ (എല്‍ഡിഎഫ്), കെ.ജനചന്ദ്രന്‍ (എന്‍ഡിഎ), കെ.സി.നസീര്‍ (എസ്ഡിപിഐ), ഹംസ കറുമണ്ണില്‍ (സ്വതന്ത്രന്‍), ശ്രീനിവാസ് (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

This post was last modified on October 11, 2017 11:40 am