പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ. അതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും സിബിഐ സുപ്രീംപ്രീംകോടതിയെ അറിയിച്ചു. അതേസമയം ചൊവ്വാഴ്ചക്കകം ഇക്കാര്യത്തില്‍ സിബിഐ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. അതേസമയം സിബിഐ കേസ് ഏറ്റെടുക്കുന്നത് തടയാന്‍ ചിലര്‍ പിന്നില്‍ കളിക്കുന്നുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചു. കേസ് ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ വിജ്ഞാപനം അഞ്ച് മാസം മുമ്പ് ലഭിച്ചിരുന്നു. ഇത്രയും കാലമായിട്ടും സര്‍ക്കാര്‍ ഇക്കാര്യം സിബിഐയെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് മഹിജ ചോദിച്ചു.
This post was last modified on November 3, 2017 1:06 pm