X

കോഴിക്കോട് നിപക്ക് ശേഷം പുതിയ വൈറസ്‌?: വെസ്റ്റ് നെയില്‍

ജൂലൈ 31 നാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ലാബ് പരിശോധന ഫലങ്ങൾ ലഭിച്ചത്. ദേശാടനപക്ഷികളിൽ നിന്നാണ് കൊതുകുകളിൽ ഈ വൈറസ് എത്തുന്നത് എന്നാണ് കണ്ടെത്തല്‍. ആദ്യമായാണ് കോഴിക്കോട് ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.

നിപയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ പുതിയ വൈറസ് ബാധയെന്നു റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശിയായ ഇരുപത്തിനാലുകാരിയെ വെസ്റ്റ് നൈൽ വൈറസ്‌ ബാധിച്ചിരിക്കുന്നതായാണ് സംശയം. പുതിയ സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആശ ദേവിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. രോഗലക്ഷണങ്ങളുമായി ഒരാളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കൊതുകിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. അതേസമയം കോഴിക്കോട് കണ്ടെത്തിയത് വെസ്റ്റ്‌ നെയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ഡിഎംഒ ഡോ.വി ജയശ്രീ പറഞ്ഞത്. രണ്ടാമത്തെ സാമ്പിള്‍ പോസിറ്റീവ് ആയാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആകൂ എന്നും ഡോ.ജയശ്രീ പറയുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് കെ.ജി.സജിത് കുമാർ പറഞ്ഞു. രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. വൈറസ് കണ്ടെത്തിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവർത്തഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജൂലൈ 31 നാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ആദ്യ ലാബ് പരിശോധന ഫലങ്ങൾ ലഭിച്ചത്. രണ്ടാമത്തെ സാമ്പിള്‍ നാളെ പൂനെയിലേക്ക് അയക്കും. ഇതിന്‍റെ ഫലം വന്നതിനു ശേഷമേ വെസ്റ്റ്‌ നെയില്‍ ആണോ എന്ന് ഉറപ്പിക്കാനാകൂ. ദേശാടനപക്ഷികളിൽ നിന്നാണ് കൊതുകുകളിൽ ഈ വൈറസ് എത്തുന്നത് എന്നാണ് കണ്ടെത്തല്‍. ആദ്യമായാണ് കോഴിക്കോട് ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.

ആലപ്പുഴയിൽ 2011, 2013, 2017 വർഷങ്ങളിൽ വെസ്റ്റ്‌ നെയില്‍ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലും ഇത് മുൻപ് ഈ വൈറസ്‌ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
80 ശതമാനം കേസുകളിലും പനി, തലവേദന, ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. 20 ശതമാനം രോഗികളിൽ ഇത് തലച്ചോറിനെ ബാധിക്കാം. ഈ ഘട്ടമാണ് ഗുരുതരമായി കണക്കാക്കുകയെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു.

This post was last modified on August 3, 2018 8:35 pm

Related Post
Leave a Comment