X

നിപയ്ക്ക് കാരണം വവ്വാല്‍ തന്നെ? 12 സാംപിളുകളില്‍ വൈറസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി

36 സാമ്പിളുകളാണ് പരിശോധിച്ചത്.

വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വവ്വാലുകളില്‍ നിന്നെടുത്ത 12 സാംപിളുകളില്‍ നിപ വൈറസ് കണ്ടെത്തിയതായി ഹര്‍ഷവര്‍ദ്ധന്‍ ലോക്‌സഭയെ അറിയിച്ചു. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 36 സാമ്പിളുകളാണ് പരിശോധിച്ചത്.

2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് കണ്ടെത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 പേരാണ് മരിച്ചത്. വവ്വാല്‍ ആണ് നിപ വൈറസ് പടര്‍ത്തുന്നത് എന്ന സംശയം ശക്തമായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വലിയ വെല്ലുവിളിയായി തുടരുകയായിരുന്നു.

ഈ വര്‍ഷവും നിപ വൈറസ് ഒരാള്‍ക്ക് സ്ഥിരീകരിച്ചു. അതേസമയം എറണാകുളം പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഇത്തവണ മറ്റുള്ളവരിലേയ്ക്ക് നിപ പടരുന്ന നിലയുണ്ടായില്ല.

This post was last modified on June 21, 2019 7:38 pm