X
    Categories: കേരളം

മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയിലേയ്ക്ക് വരരുത്; ഭക്തി പരിശോധിക്കാനുള്ള യന്ത്രമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍

ഭൂരിപക്ഷം ഭക്തരുടേയും മാനസികപ്രയാസത്തെ മുതലെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഭക്തരുടെ വികാരം പരിഗണിച്ച് മാത്രമേ ദേവസ്വം ബോര്‍ഡ് നിലപാട് സ്വീകരിക്കൂ എന്നും പദ്മകുമാര്‍ പറഞ്ഞു.

മണ്ഡല – മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരമലയിലേയ്ക്ക് വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സംഘര്‍ഷസാധ്യത പരിഗണിച്ച് യുവതികള്‍ വരുന്നത് ഒഴിവാക്കണമെന്ന് പദ്മകുമാര്‍ അഭ്യര്‍ത്ഥിച്ചു.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കി അത് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാം എന്ന് കരുതുന്നവരുണ്ട്. അതേസമയം ഭൂരിപക്ഷം ഭക്തരുടേയും മാനസികപ്രയാസത്തെ മുതലെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഭക്തരുടെ വികാരം പരിഗണിച്ച് മാത്രമേ ദേവസ്വം ബോര്‍ഡ് നിലപാട് സ്വീകരിക്കൂ എന്നും പദ്മകുമാര്‍ പറഞ്ഞു. അതേസമയം ഭക്തി പരിശോധിക്കാനുള്ള യന്ത്രമൊന്നും ബോര്‍ഡിന്റെ കയ്യിലില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവനയെ പന്തളം കൊട്ടാരം പ്രതിനിധി പിജി ശശികുമാര വര്‍മ സ്വാഗതം ചെയ്തു. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

This post was last modified on December 26, 2018 11:51 am