X

എ വിജയരാഘവൻ എൽഡിഎഫ് കൺവീനർ

നിലവിലെ കൺവീനറായ വൈക്കം വിശ്വൻ ആരോഗ്യപ്രശ്നങ്ങളുന്നയിച്ച് സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഇടതുമുന്നണി കൺവീനറായി എ വിജയരാഘവൻ നിയമിതനായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം വന്നത്.

നിലവിലെ കൺവീനറായ വൈക്കം വിശ്വൻ ആരോഗ്യപ്രശ്നങ്ങളുന്നയിച്ച് സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതെത്തുടർന്നാണ് നേതൃമാറ്റത്തിന് പാർട്ടി തീരുമാനമെടുത്തത്.

സിപിഎം കേന്ദ്രകമ്മറ്റി അംഗമാണ് എ വിജയരാഘവൻ. കൺവീനറായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ എൽഡിഎഫ് യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടിയതിനു ശേഷമാണ് പുതിയ തീരുമനാനം വന്നിരിക്കുന്നത്.

Related Post
Leave a Comment