കോട്ടയത്ത് ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ പി ജോസഫിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് മുന്‍ കോട്ടയം എസ് പി വി എം മുഹമ്മദ് റഫീഖ്. താന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും മുഹമ്മദ് റഫീഖ് അറിയിച്ചു. അതേസമയം കേസിലെ ഒന്നാം പ്രതി ഷാനുവിന്റെ ഉമ്മയുടെ ബന്ധുവാണ് താനെന്ന ആരോപണവും മുഹമ്മദ് റഫീഖ് നിഷേധിച്ചു.
കൊല്ലത്ത് തനിക്കോ ഭാര്യയ്‌ക്കോ ബന്ധുക്കള്‍ ആരുമില്ലെന്നാണ് മുഹമ്മദ് റഫീഖ് പറഞ്ഞത്. സത്യസന്ധമായ ഏതൊരു അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാന്നാനത്തെ ദുരഭിമാന കൊലയ്ക്ക് പിന്നാലെ എസ് പിയെ കോട്ടയത്തു നിന്നും സ്ഥലം മാറ്റിയിരുന്നു. കെവിനെ കാണാതായ വാര്‍ത്ത വന്നയുടന്‍ തന്നെ ടിബിയില്‍ വച്ച് ഇതിനെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രിയെ എസ് പി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ആരോപണം. അന്വേഷണ പുരോഗതി ഡി വൈ എസ് പിയോട് അന്വേഷിക്കുന്നുണ്ടെന്നാണ് കാര്യക്ഷമമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടപ്പോള്‍ എസ് പി പറഞ്ഞതെന്നും പറയപ്പെടുന്നു.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എഎസഐ ബിജുവാണ് മുഹമ്മദ് റഫീഖ് ഷാനുവിന്റെ ഉമ്മയുടെ ബന്ധുവാണെന്ന് വെളിപ്പെടുത്തിയത്. തന്റെ അഭിഭാഷകന്‍ വഴിയാണ് ബിജു ഇക്കാര്യം ഏറ്റുമാനൂര്‍ കോടതിയെ അറിയിച്ചത്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 1, 2018 2:46 pm
Leave a Comment