X

അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഇന്ന്; മുന്നിൽ നിന്ന് നടത്തുന്നത് സി പി എം

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പണികഴിപ്പിക്കുന്ന വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.

മഹാരാജാസ് കോളജിൽ ക്യാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് വട്ടവടയിൽ നടക്കും. വട്ടവട കീഴ്‌വീട് താമസക്കാരനായ മധുസൂദനനാണ് വരൻ.

മന്ത്രി എംഎം മണി, സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ, എസ് രാജേന്ദ്രൻ എംഎൽഎ, ജോയ്സ് ജോർജ് എംപി തുടങ്ങിയവരടക്കം നിരവധി പേർ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. സിപിഎം നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടം ചടങ്ങിനുണ്ടായിരിക്കും.

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പണികഴിപ്പിക്കുന്ന വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. വീടിനായി പത്ത് സെന്റ് സ്ഥലം വാങ്ങി നൽകിയതും വീട് പണി പണി കഴിപ്പിക്കുന്നതും പാർട്ടിയാണ്.

This post was last modified on November 11, 2018 9:03 am