X
    Categories: കായികം

ഏകദിന ലോകകപ്പിനായി ജേഴ്‌സി പുറത്തിറക്കി വെസ്റ്റിന്‍ഡീസ് ടീം

ടീം ലോഗോയും, ലോകകപ്പ് ലോഗോയും ജേഴ്‌സിയില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്

ഇംഗ്ലണ്ടില്‍ ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകകപ്പിനായി
തങ്ങളുടെ ജേഴ്‌സി പുറത്തിറക്കി വെസ്റ്റിന്‍ഡീസ്. കഴിഞ്ഞ ദിവസമാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ലോകകപ്പ് കിറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വ്യത്യസ്ത അഭിപ്രായമാണ് ജേഴ്‌സിയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്.

മെറൂണ്‍ നിറമുള്ള ജേഴ്‌സിയാണ് ലോകകപ്പിലും വിന്‍ഡീസ് ധരിക്കുക. ടീം ലോഗോയും, ലോകകപ്പ് ലോഗോയും ജേഴ്‌സിയില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ടീമിന്റെ പേര് മഞ്ഞ നിറത്തില്‍ ജേഴ്‌സിക്ക് മുന്നില്‍ എഴുതിയിട്ടുണ്ട്.

This post was last modified on May 23, 2019 2:07 pm

Related Post
Leave a Comment