X

നെല്ലിനങ്ങളുടെ ‘ജീൻബാങ്കർ’ ചെറുവയൽ രാമന് ദുബൈയിൽ വെച്ച് ഹൃദയാഘാതം; ആരോഗ്യനില മോശമായി തുടരുന്നു

ജൈവ കൃഷിസ്നേഹികൾ സംഘടിപ്പിച്ച വയലും വീടും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചെറുവയൽ രാമൻ.

പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനെന്ന് അറിയപ്പെടുന്ന ചെറുവയൽ രാമന് ദുബൈയിൽ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. ദുബൈ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

ജൈവ കൃഷിസ്നേഹികൾ സംഘടിപ്പിച്ച വയലും വീടും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.

വയനാട് മാനന്തവാടിയിലെ കമ്മനയിലാണ് ചെറുവയൽ രാമന്റെ വീട്. ഇന്ന് അപൂർവ്വമായ നിരവധിയിനം നാടൻ വിത്തുകളുടെ ശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ട്. നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ഇദ്ദേഹമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്.

This post was last modified on October 7, 2018 11:18 pm

Related Post
Leave a Comment