X

ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെ ബഹുമാനിക്കണം; ഹുമയൂണിനെ ഉദ്ധരിച്ച് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍

ചരിത്രം വളച്ചൊടിച്ചു അസത്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പേരിൽ ഏറെ പഴി കെട്ടവരാണ് സംഘപരിവാർ രാഷ്ട്രീയ കക്ഷികൾ. പരിണാമ സിദ്ധാന്തം വളച്ചൊടിച്ചത് മുതൽ പുരാണങ്ങളിലെ റോക്കറ്റു സാന്നിധ്യം വരെ എണ്ണിയാൽ ഒടുങ്ങാത്ത ഉദാഹരണങ്ങൾ ഉണ്ട്.

ഇന്ത്യ ഭരിക്കണമെങ്കിൽ പശുക്കളെ ബഹുമാനിക്കണമെന്ന് മുഗൾ ഭരണാധികാരി ബാബറിനോട് ഹുമയൂണ്‍ പറഞ്ഞെന്ന രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻലാല്‍ സൈനിയുടെ പ്രസ്താവന വിവാദത്തിൽ. ഹുമയൂൺ മരണക്കിടക്കയിൽ കിടന്നപ്പോഴാണു ബാബറിനോടിതു പറഞ്ഞതെന്നും ഇന്ത്യ ഭരിക്കണമെങ്കിൽ പശുക്കളെയും, ബ്രാഹ്മണരെയും, സ്ത്രീകളെയും ബഹുമാനിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും സൈനി വിശദീകരിച്ചത് ആണ് വിവാദത്തിൽ പെട്ടത്. യഥാർഥത്തിൽ ഹുമയൂണിന്റെ പിതാവാണ് ഇന്ത്യയിലെ ആദ്യ മുഗൾ ഭരണാധികാരിയായ ബാബർ. 1531ലാണ് ബാബർ മരിച്ചത്. ഹുമയൂൺ 1556ലും. ബാബറിനെ ഹുമയൂണിന്റെ മകനാക്കി ചരിത്രത്തെ തെറ്റായി പരാമർശിക്കുകയായിരുന്നു രാജ്യസഭാംഗം കൂടിയായ സൈനി. സൈനിയുടെ പ്രസ്താവനയെ ട്വിറ്റര് ട്രോളര്മാര് ആഘോഷമാക്കുന്നുണ്ട്.

ചരിത്രം വളച്ചൊടിച്ചു അസത്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പേരിൽ ഏറെ പഴി കെട്ടവരാണ് സംഘപരിവാർ രാഷ്ട്രീയ കക്ഷികൾ. പരിണാമ സിദ്ധാന്തം വളച്ചൊടിച്ചത് മുതൽ പുരാണങ്ങളിലെ റോക്കറ്റു സാന്നിധ്യം വരെ എണ്ണിയാൽ ഒടുങ്ങാത്ത ഉദാഹരണങ്ങൾ ഉണ്ട്. വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കാനും പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി ഉത്തരവ് ഭരണകക്ഷി കൂടിയായ ബി ജെ പി ക്കു വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു.

അതെ സമയം മനുഷ്യനെ പോലെ തന്നെ പ്രധാനമാണ് പശുക്കളെന്നും ആള്‍ക്കൂട്ട കൊലകള്‍ കാര്യമാക്കേണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കന്നുകാലികളെ കടത്തിയതായി ആരോപിച്ച് നാല് പേരെ പശ്ചിമ യുപിയില്‍ പശുരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. മനുഷ്യനേയും പശുവിനേയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞത് പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ ആണ് രാജസ്ഥാനിൽ നിന്നും മദൻലാല്‍ സൈനിയുടെ മണ്ടൻ പ്രസ്താവന കൂടി വരുന്നത്.