തന്റെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്കെതിരെ വിശദീകരണവുമായി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. Devikulam sub collector എന്ന പേരില്‍ പ്രചരിക്കുന്ന എഫ്ബി പേജ് തന്റെതല്ലെന്നും അതിലെ പോസ്റ്റുകള്‍ തന്റെ അഭിപ്രായമല്ലെന്നും അറിയിച്ചാണ് ശ്രീറാം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ആ പേജില്‍ വന്ന താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അക്കൗണ്ട് ഉടമസ്ഥനോട് പറഞ്ഞിട്ടുണ്ടെന്നും സബ്കളക്ടര്‍ വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ ഒദ്യോഗിക പദവിയുടെ പേരിലുള്ള Devikulam sub collector എന്ന ഒരു FB പേജിനെ പറ്റി സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു . ഈ പേജ് എന്റെ ഒഫീഷ്യല്‍ പേജ് അല്ല എന്നു മാത്രമല്ല എന്റെ അറിവോടു കൂടി ഉണ്ടാക്കിയതും അല്ല. ഈ പേജില്‍ വരുന്ന പോസ്റ്റുകളും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും എന്റെ അഭിപ്രായങ്ങളോ സമ്മതപ്രകാരമോ അല്ല. എന്റെ ഔദ്യോഗിക പദവിയുടെ പേരില്‍ പേജ് തുടങ്ങാന്‍ വേറെ ആര്‍ക്കും അനുവാദവും കൊടുത്തിട്ടില്ല. എന്റെ സുഹുത്തുകള്‍ അടക്കം പലരും തെറ്റിദ്ധരികപ്പെട്ടു എന്നറിഞ്ഞതില്‍ ഖേദമുണ്ട്’. ഈ പേജ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു fan page എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ പേജിന്റെ ഉടമസ്ഥനോട് പേജിന്റെ പേര് മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്ക് എന്റ എഫ് ബി പ്രൊഫൈലില്‍ ലഭ്യമാണ്.
‘ദേവികുളം സബ്കളക്ടര്‍’ എന്ന എഫ്ബി പേജില്‍ വന്ന ഒരു പോസ്റ്റ്
This post was last modified on April 23, 2017 12:32 pm
Leave a Comment