X

രക്ഷാപ്രവർത്തകർക്ക് ചാർജ് ചെയ്ത പവർ ബാങ്കുകൾ ആവശ്യമുണ്ട്

രക്ഷാപ്രവർത്തനങ്ങൾക്കായി വിളിക്കേണ്ട നമ്പരുകൾ ലഭ്യമാണെങ്കിലും പലതിലും വിളിച്ചാൽ കിട്ടാത്ത സ്ഥിതിയാണുള്ളത്. ഇതിനു കാരണം രക്ഷാപ്രവർത്തകരുടെ മൊബൈലുകള്‍ ചാർജ് തീർന്ന് സ്വിച്ച് ഓഫ് ആകുന്നതാണ്. വീണ്ടും ചാർജ് ചെയ്യാൻ വൈദ്യുതി ഇല്ലാത്തത് വലിയൊരു തടസ്സമായിത്തീര്‍ന്നിരിക്കുന്നു. അടിയന്തിരമായി പവർ ബാങ്കുകള്‍ ആവശ്യമുണ്ടെന്ന് കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത് പ്രശാന്ത് നായർ ഐഎഎസ്സാണ്.

കലക്ട്രേറ്റിലും മറ്റും വിളിക്കുമ്പോൾ ഫോണുകൾ സ്വിച്ചോഫ് ആണെന്ന് പറയുന്നതിന്റെ കാരണം ഇതാണ്. പലയിടത്തും മൊബൈൽ ചാർജ്ജ്‌ തീർന്നതാണ്‌. നൂറോ ഇരുനൂറോ മൊബൈൽ ചാർജ്ജ്‌ ബുങ്കുകൾ അടിയന്തിരമായി എല്ലാ കലക്ടറേറ്റുകളിലും എത്തിച്ചാൽ ഫീൽഡിൽ റെസ്ക്യൂ ഓപറേഷന്‌ പോകുന്നവരെ നമുക്ക്‌ വിളിച്ചാൽ കിട്ടും.

അടിയന്തിരമായി എല്ലാ കലക്ടറേറ്റിലും മുഴുവനായി ചാർജ്ജ്‌ ചെയ്ത ചാർജ്ജ്‌ ബങ്കുകൾ എത്തിക്കാൻ അപേക്ഷിക്കുന്നു. ഇലക്ട്രോണിക്സ്‌ ഹോൾസേൽ റീടെയിൽ വ്യാപാരികൾ ശ്രദ്ധിക്കുക.

This post was last modified on August 16, 2018 8:59 pm