X

‘ഭർത്താവ് ബലാല്‍സംഗം ചെയ്താൽ ഭാര്യക്ക് ബന്ധം വേർപെടുത്താം’: ഹൈക്കോടതി

ഇതേ കേസിൽ കീഴ്ക്കോടതികൾ ഭർത്താവിനൊപ്പമാണ് നിലപാടെടുത്തിരുന്നത്.

പങ്കാളിയെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും പ്രക‍ൃതി വിരുദ്ധ രതിക്ക് നിർബന്ധിക്കുന്നതും വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്ന് ഹരിയാന ഹൈക്കോടതി. ദക്ഷിണ പഞ്ചാബ് പ്രവിശ്യയിലെ ബാതിന്‍ഡ പ്രദേശത്തു നിന്നുള്ള ഒരു സ്ത്രീയാണ് ഈ കാരണങ്ങൾ ഉന്നയിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചത്. സ്ത്രീയുടെ ആവശ്യം പരിഗണനാർഹമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

വദനസുരതവും ഗുദഭോഗവും മറ്റു പ്രകൃതിവിരുദ്ധ രതിക്രീഡകളുമാണ് ഭർത്താവ് തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നതെന്നും പലപ്പോഴും ബലാൽസംഗം ചെയ്തിരുന്നെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.

ഇതേ കേസിൽ കീഴ്ക്കോടതികൾ ഭർത്താവിനൊപ്പമാണ് നിലപാടെടുത്തിരുന്നത്. ഭർത്താവ് ആവശ്യപ്പെടുന്ന രതിരീതികൾക്ക് ഭാര്യ വഴങ്ങണമെന്ന നിലയപാടാണ് കീഴ്ക്കോടതികൾ എടുത്തത്. ഈ വിധികളെല്ലാം തെറ്റായിരുന്നെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എംഎംഎസ് ബേദി, ഹരി പാൽ വർമ എന്നീ ജഡ്ജിമാരടങ്ങിയ ബഞ്ചാണ് പരാതിക്കാരിക്കനുകൂലമായ നിലപാടെടുത്തത്.

2007ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. ബിഹാർ സ്വദേശിയെയാണ് വിവാഹം ചെയ്തത്. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. ലൈംഗികബന്ധത്തിന്റെ സമയത്ത് തന്നെ ഭർത്താവ് മർദ്ദിക്കാറുണ്ടെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.

This post was last modified on June 10, 2018 1:19 pm