X

ബിജെപി നേതാവിന്റെ അനുയായികളിൽ നിന്ന് കൂട്ടബലാൽസംഗ ഭീഷണിയെന്ന് ഗോവയിലെ കോൺഗ്രസ്സ് നേതാവ്

ദിയ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എത്രയും വേഗം നടപടി വേണമെന്ന് ദിയ ആവശ്യപ്പെട്ടു.

ബിജെപി നേതാവ് സുഭാഷ് ശിരോദ്കറിന്റെ അനുയായികൾ തന്നെ കൂട്ടബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്സ് നേതാവിന്റെ പരാതി. ഗോവ പ്രദേശ് മഹിളാ കോൺഗ്രസ്സിന്റെ നേതാവായ ദിയ ശേത്കറാണ് പരാതിയുമായി രംഗത്തുള്ളത്. ഞായറാഴ്ച രാവിലെയാണ് തനിക്ക് ഭീഷണി സന്ദേശം ഫോൺ വഴി ലഭിച്ചതെന്ന് ഇവർ പറയുന്നു.

തന്നെ തെറി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഇയാൾ ശിരോദ്കറിന്റെ അനുയായിയാണെന്ന് സ്വയം പരിചയപ്പെടുത്തിയതായി ദിയ പറഞ്ഞു. ശിരോദ്കറിന്റെ മണ്ഡലത്തിൽ കടന്നാൽ കൂട്ടബലാൽസംഗം ചെയ്യുമെന്നാണ് ഇയാളുടെ ഭീഷണി.

ദിയ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എത്രയും വേഗം നടപടി വേണമെന്ന് ദിയ ആവശ്യപ്പെട്ടു.

Related Post
Leave a Comment