X

മസൂദ് അസ്ഹർ മരിച്ചിട്ടില്ലെന്ന് പാകിസ്താൻ മാധ്യമങ്ങൾ

സാമൂഹ്യമാധ്യമങ്ങളിൽ മസൂദിന്റെ മരണം സംബന്ധിച്ച വാർത്ത പരക്കുന്നുവെന്ന് ചില വാർത്താ ഏജൻസികളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

ജയ്ഷെ മൊഹമ്മദ് ഭീകരൻ മസൂദ് അസ്ഹർ മരിച്ചിട്ടില്ലെന്ന് പാകിസ്താൻ മാധ്യമങ്ങൾ. മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ചാണ് മസൂദ് ഇപ്പോഴും ജീീവിച്ചിരിപ്പുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മസൂദ് അസുഖബാധിതനായിരുന്നെന്നും ഇക്കഴിഞ്ഞദിവസം മരിച്ചെന്നുമുള്ള ഊഹാപോഹങ്ങൾ പരന്നിരുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ മസൂദിന്റെ മരണം സംബന്ധിച്ച വാർത്ത പരക്കുന്നുവെന്ന് ചില വാർത്താ ഏജൻസികളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് സത്യമല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതെസമയം മസൂദിന്റെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

മസൂദ് മരിച്ചെന്ന വാർത്തയോട് പാകിസ്താൻ പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ തനിക്ക് ഇപ്പോഴൊന്നും അറിയില്ലെന്നായിരുന്നു പാക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം. പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിലെ ഭവൽപൂരുകാരനായ മസൂദ് 2000ത്തിലാണ് ജയ്ഷെ മൊഹമ്മദ് എന്ന പേരിൽ ഭീകരസംഘടനയുണ്ടാക്കുന്നത്. ഇപ്പോൾ ഇയാൾക്ക് 50 വയസ്സ് പ്രായമുണ്ട്.

Related Post
Leave a Comment