X

ശബരിമല കയറാനെത്തിയ മേരി സ്വീറ്റിയുടെ വീടിനു നേരെ ആക്രമണം

നടപ്പന്തൽ വരെയെത്തിയ രഹന ഫാത്തിമയുടെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു.

ശബരിമല കയറാനെത്തിയ മേരി സ്വീറ്റിയെന്ന അയ്യപ്പഭക്തയുടെ വീടിനു നേരെ ആക്രമണം. ഇന്ന് രാവിലെ ശബരിമല കയറാനെത്തിയ ഇവരെ പൊലീസ് തൽക്കാലത്തേക്ക് പിന്തിരിപ്പിച്ചിരുന്നു.

മുരുക്കുംപുഴയിലെ വീടിനു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. നേരത്തെ ശബരിമല കയറി നടപ്പന്തൽ വരെയെത്തിയ രഹന ഫാത്തിമയുടെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. മേരി സ്വീറ്റിയുടെ വീടിന് സംരക്ഷണം നൽകിയിരുന്നില്ലെന്നാണ് അറിയുന്നത്.

ഗൾഫിൽ ജോലി ചെയ്യുന്ന മേരി സ്വീറ്റി ആത്മീയ കാര്യങ്ങളിൽ ഏറെ താൽപര്യമുള്ളയാളാണ്. നേരത്തെയും ഇവർ ശബരിമലയുടെ താഴെ പമ്പയിൽ സ്ത്രീകൾക്ക് പോകുവുന്ന ഗണപതി ക്ഷേത്രം വരെ സന്ദർശനം നടത്തിയിട്ടുണ്ട്. ലോകത്തെ നയിക്കുന്ന നിരവധി ശക്തികളുള്ളതായും ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ തനിക്ക് 46 വയസ്സായെന്നും മുട്ടുവേദന തുടങ്ങിയെന്നും ഇനിയെന്നാണ് ശബരിമല കയറാൻ പറ്റുകയെന്നും അവര്‍ ചോദിക്കുകയുണ്ടായി.

This post was last modified on October 19, 2018 6:28 pm