X

സോളാര്‍; കമ്മിഷന്‍ റിപ്പോര്‍ട്ടിനും സര്‍ക്കാരിനുമെതിരേ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍

സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദ് ചെയ്യണമെന്ന് ആവശ്യം

സോളാര്‍ ജുഡീഷ്യല്‍ അനേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍നടപടികളും ചോദ്യം ചെയ്തുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ ഏല്‍പ്പിച്ച പരിഗണന വിഷയങ്ങള്‍ മറികടന്നാണ് സോളാര്‍ കേസ് പ്രതിയായ സരിതയുടെ കത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതെന്നാണ് ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നത്. പരിഗണന വിഷയങ്ങള്‍ വിപുലപ്പെടുത്തിയ കമ്മിഷന്‍ നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ പൊതുജീവിതത്തിന് കളങ്കമുണ്ടാക്കുന്ന പരാമര്‍ശം ഉള്‍പ്പെട്ട റിപ്പോര്‍ട്ടും കത്തും സഭയില്‍വച്ചതോടെ പൊതുരേഖയുടെ ഭാഗമായെന്നും ഉമ്മന്‍ ചാണ്ടി ആരോപണം ഉന്നയിക്കുന്നു.

ഇത് ഒരു ലൈംഗികചൂഷണ കുറ്റം മാത്രമല്ല; രണ്ടായിരത്തോളം മണിക്കൂര്‍ സോളാര്‍ കമ്മീഷനില്‍ ഇരുന്ന അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തലുകള്‍

തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ കമ്മിഷന്‍ മുന്‍പാകെ സരിത നിഷേധിച്ചതാണെന്നും തന്നെ മോശക്കക്കാരനായി ചിത്രീകരിക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട്. പൊലീസ് കസ്റ്റഡിയിലായിരിക്കെ സരിത എഴുതിയതെന്നു പറയപ്പെടുന്ന കത്ത് മാധ്യമപ്രവര്‍ത്തകന്‍ മുന്‍പാകെയാണ് കമ്മിഷന്‍ മുമ്പാകെ എത്തിയത്. ഇതേക്കുറിച്ച് വിശദീകരണത്തിന് ഹര്‍ജിക്കാരനു നോട്ടീസ് നല്‍കാതെ കമ്മിഷന്‍ അതും സ്വീകരിച്ച് രേഖകളില്‍ ഉള്‍പ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറിയതിനെ തുടര്‍ന്ന് ഹര്‍ജി ഇനി പുതിയ ബഞ്ചില്‍ ആയിരിക്കും എത്തുക.

സോളാര്‍: ഒരു മുഖ്യമന്ത്രി നേരിട്ടു നടത്തിയ അഴിമതി; അത് രാഷ്ട്രീയ പകപോക്കലില്‍ തീരരുത്

This post was last modified on December 19, 2017 10:11 am