X

വിശ്വാസികളുടെ വികാരം സർക്കാരിന് മനസ്സിലാകുന്നുണ്ട്; ദേവസ്വം ബോർഡിന്റെ ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

പന്തളം കൊട്ടാരം, തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമ സഭ എന്നിവർക്കാണ് ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്കു ക്ഷണമുള്ളത്.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം ഭാരവാഹികൾ അറിയിച്ചു. ആവശ്യങ്ങളിൽ നിന്ന് പിന്നാക്കം പോകില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. സർക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസ്സിലാകുന്നുണ്ടെന്നും പന്തളം കൊട്ടാരം ഭാരവാഹികൾ പറഞ്ഞു.

പന്തളം കൊട്ടാരം, തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമ സഭ എന്നിവർക്കാണ് ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്കു ക്ഷണമുള്ളത്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണു യോഗത്തിന്റെ അജൻഡയായി വച്ചിട്ടുള്ളത്. തിരുവനന്തപുരത്തു വച്ചാണു ചർച്ച.

സ്ത്രീപ്രവേശനമാണ് ചർച്ചാവിഷയമെങ്കിൽ ചർച്ചക്കില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതിസംഘം പ്രസിഡണ്ട് പിജി ശശികുമാര വർമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

This post was last modified on October 15, 2018 10:24 pm