X

ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി?’ ആളൊഴിഞ്ഞ പതിനെട്ടാം പടിയുടെ ചിത്രം ഉയർത്തിക്കാട്ടി പൊൻ രാധാകൃഷ്ണൻ

പതിനെട്ടാംപടിയിൽ പൊലീസുകാർ കാത്തു നിൽക്കുന്നതിന്റെ ചിത്രവും മനോരമ പ്രാധാന്യത്തോടെ നൽകിയിരുന്നു.

മലയാള മനോരമയുടെ ഇന്നത്തെ (21-11-2018) പത്രം ഉയർത്തിക്കാട്ടിയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി ശബരിമലയിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ചത്. “നിയന്ത്രണം, സംഘർഷഭീതി; തീർത്ഥാടകർ പകുതിയിൽ താഴെ” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാർത്ത സന്നിധാനത്ത് ആള്‍ത്തിരക്ക് ഇല്ലാത്തതിനെക്കുറിച്ചായിരുന്നു. കനത്ത സുരക്ഷാനിയന്ത്രണങ്ങളും സംഘർഷഭീതിയും മൂലം തീർത്ഥാടകർ പകുതിയിൽ താഴെ മാത്രമേ കഴിഞ്ഞദിവസം സന്നിധാനത്തെത്തിയുള്ളൂ എന്നാണ് വാർത്തയുടെ സാരം.

ഈ അവസ്ഥയ്ക്ക് ഉത്തരവാദികൾ ആരാണെന്ന് ചോദിച്ചാണ് പൊൻ രാധാകൃഷ്ണൻ തുടങ്ങിയത്. തന്റെ പക്കൽ ഇന്നത്തെ മനോരമ പത്രമുണ്ടെന്നു പറഞ്ഞ് അദ്ദേഹം പത്രം ഉയർത്തിക്കാട്ടി.

ആളൊഴിഞ്ഞ പതിനെട്ടാംപടിയിൽ പൊലീസുകാർ കാത്തു നിൽക്കുന്നതിന്റെ ചിത്രവും മനോരമ പ്രാധാന്യത്തോടെ നൽകിയിരുന്നു. ശബരിമലയിൽ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് വരുമാനവും കുറഞ്ഞെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

‘സംസ്ഥാന മന്ത്രിമാരോട് ഇങ്ങനെ ചോദിക്കുമോ?’ യതീഷ് ചന്ദ്രയ്ക്കെതിരെ പൊൻ രാധാകൃഷ്ണൻ

‘ആൾക്കൂട്ടത്തിന് മുകളിൽ മാനത്ത് കൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നു’, കൂട്ടത്തില്‍ സൈബീരിയന്‍ കൊക്കുകളും; മനോരമ വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ

This post was last modified on November 21, 2018 7:11 pm