X

കാൽ തെറ്റി വീണ മാധ്യമപ്രവർത്തകനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ഓടിയെത്തുന്ന രാഹുൽ; വൈറലായി വീഡിയോ

ഒരു ക്യാമറാമാൻ കാൽ തെറ്റ് തലകുത്തി വീണാൽ അടുത്തു നിൽക്കുന്ന മനുഷ്യത്വമുള്ള ഏതൊരാളും രക്ഷിക്കാൻ ഓടിയെത്തും. രാഹുൽ ഗാന്ധിയും അതേ ചെയ്തുള്ളൂ. എന്നാൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. സ്വാഭാവികമായ പ്രതികരണമല്ലേ രാഹുൽ കാണിച്ചുള്ളൂ എന്ന് ചോദിക്കുന്നവരുണ്ട് സോഷ്യൽ മീഡിയയിൽ. ഇതിന് സോഷ്യൽ മീഡിയയിൽ തന്നെ മറുപടിയുമുണ്ട്. മാധ്യമപ്രവർത്തകർ എന്നു കേട്ടാൽ തിരിഞ്ഞോടുന്ന നേതാക്കളുടെ കാലമാണ് എന്നാണത്.

ഒഡിഷയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് രാഹുൽ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭുവനേശ്വർ എയർ പോർട്ടിൽ വെച്ചായിരുന്നു സംഭവം. അത്യാവശ്യം ഉയരമുള്ള പടിക്കെട്ടിൽ നിന്ന് തരക്കേടില്ലാത്ത വീഴ്ചയാണ് ഫോട്ടോഗ്രാഫർ വീണത്. ഉടനെ ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിച്ചു രാഹുൽ. രാഹുലിന്റെ സുരക്ഷാ ജീവനക്കാരാണ് സംഭവം ആദ്യം ശ്രദ്ധിച്ചതെങ്കിലും ഫോട്ടോഗ്രാഫറുടെ സുരക്ഷാ ചുമതലയില്ലാത്ത അവർ അത്യാത്സാഹം കാണിക്കാൻ നിന്നില്ല. ഈ സന്ദർഭത്തിലാണ് അവരെ വകഞ്ഞുമാറ്റി രാഹുൽ എത്തിയത്.

നിയമസഭ-ലോകസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കാനിരിക്കെയാണ് ഒഡീഷയിൽ രാഹുൽ സന്ദർശനം നടത്തിയത്. നരേന്ദ്രമോദി നിരന്തരമായി സന്ദർശിക്കുന്ന സംസ്ഥാനം കൂടിയാണിത്.

This post was last modified on January 25, 2019 4:14 pm