X

ശ്രീജിത്തിന്റെ കുടുംബത്തിന് ബിപ്ലബ് കുമാറിന്റെ 5 ലക്ഷം ആശ്വാസധനം; രാഷ്ട്രീയ ആയുധമാക്കി ബിജെപി വീണ്ടും

ഇന്ന് ചെങ്ങന്നൂരിൽ ബിപ്ലബ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും.

വാരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ശ്രീജിത്തിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി തയ്യാറെടുക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദർശിച്ചതിനു ശേഷമാണ് ത്രിപുര മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്റെ വീട് സന്ദർശിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ബിപ്ലബ് കുമാർ ദേബ് ആവശ്യപ്പെട്ടു.

സംഭവം ഏറ്റവും ക്രൂരമാണെന്നും നിരപരാധിയെയാണ് പൊലീസ് കൊല ചെയ്തതെന്നും ബിപ്ലബ് പറഞ്ഞു.

സംസ്ഥാനത്ത് ഭിന്നിപ്പ് രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നതെന്നും ഇക്കാരണത്താൽ വികസനം മുരടിപ്പിലാണെന്നും ബിപ്ലബ് ആരോപിച്ചു. കൊച്ചി ഇതിലും വലിയ നഗരമായി മാറേണ്ടതായിരുന്നെന്നും ഇടതു പാർട്ടികൾ സംസ്ഥാനത്തുള്ളതു കൊണ്ടാണ് അത് സംഭവിക്കാതെ പോയതെന്നും ബിപ്ലബ് പറഞ്ഞു.

ഇന്ന് ചെങ്ങന്നൂരിൽ ബിപ്ലബ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും.

This post was last modified on May 24, 2018 3:27 pm