X

ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയിൽ

ശബരിമലയിൽ ചിത്തിര ആട്ടവിശേഷനാളിൽ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടത് വിവാദമാകുന്നു. ജാമ്യനമില്ലാ വകുപ്പുകളടക്കം ഏഴ് ക്രിമിനൽ കേസുകള്‍ നേരിടുന്ന കെപി പ്രകാശ് ബാബുവാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തിയത്. തൃശ്ശൂർ സ്വദേശിയായ ലളിതയെ ആക്രമിച്ച കേസും ഇതിൽപ്പെടുന്നു. പ്രായം 50നു മുകളിലുണ്ടായിട്ടും ലളിതയെ ശബരിമലയിൽ പ്രവേശിക്കാനനുവദിക്കാതെ ആക്രമണമഴിച്ചു വിടുകയായിരുന്നു പ്രകാശ് ബാബു അടക്കമുള്ളവർ.

തൃശൂരില്‍ നടന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലാണ് ക്രിമിനല്‍ കേസ് പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തിയത്. പേരക്കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെയാണ് പ്രകാശ് ബാബു ആക്രമിച്ചത്. ദേവസ്വം ബോർഡ് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തി. മാർച്ചിൽ പൊതുമുതൽ നശിപ്പിച്ചതിനും പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.

Related Post
Leave a Comment