X

‘ശബരിമല അയ്യപ്പന്‍ മലയരയ ദൈവം; അവര്‍ണ്ണദൈവത്തെ മാറ്റി സവര്‍ണ്ണദൈവത്തെ പ്രതിഷ്ഠിച്ച ചരിത്രം’

ശബരിമല എങ്ങനെയാണ് ബ്രാഹ്മണാധിപത്യത്തിലേക്ക് എത്തിയതെന്ന് വിശദമായി, തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ.

ശബരിമലയുടെ ചരിത്രം വിവരിക്കുന്ന പുസ്തകവുമായി ഐക്യമലയരയ മഹാസഭ ജനറൽ സെക്രട്ടറി പി കെ സജീവിന്‍റെ പുസ്തകം. ‘ശബരിമല അയ്യപ്പൻ മലയരയ ദൈവം’ എന്ന പുസ്തകം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.

ദ്രാവിഡ ആചാരങ്ങളെ ശബരിമലയിൽ നിന്ന് പുറത്താക്കിയത് എങ്ങനെ എന്ന് വിശദീകരിക്കുകയാണ് ശബരിമല അയ്യപ്പന്‍ മലയരയ ദൈവം എന്ന പുസ്തകം. താന്ത്രികാവകാശത്തെ കുറിച്ചുള്ള തന്ത്രികുടുംബത്തിന്റെ അവകാശവാദത്തിനുള്ള മറുപടിയും പുസ്തകത്തിലുണ്ട്. ശബരിമല എങ്ങനെയാണ് ബ്രാഹ്മണാധിപത്യത്തിലേക്ക് എത്തിയതെന്ന് സജീവ് വിശദമായി, തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ.

ശബരിമലയിലെ ആദ്യകാല പൂജാരിമാരെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരണമുണ്ട്. വരുന്ന മകരവിളക്ക് ദിനത്തിൽ പൊന്നമ്പലമേട്ടിൽ മലയരയ സമുദായം പതിനായിരം ദീപങ്ങൾ തെളിയിക്കുമെന്ന് ഐക്യമലയരയ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകളുയർത്തിയ വെല്ലുവിളികൾക്കെതിരെ നിലപാടെടുക്കുകയും ശബരിമലയുടെ ചരിത്രം സംബന്ധിച്ച വിചാരങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തയാളാണ് ഗവേഷകൻ കൂടിയായ പികെ സജീവ്.

അഗസ്ത്യാര്‍കൂടത്തെ മറ്റൊരു ശബരിമലയാക്കുമോ? 100 സ്ത്രീകള്‍ പ്രവേശിക്കും, നേരിടുമെന്ന് ആദിവാസി സംഘടനകള്‍

This post was last modified on January 14, 2019 9:44 am