X

ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവ്; ഇതുവരെ 25.46 കോടിയുടെ കുറവ്

ശബരിമലയില്‍ തീർത്ഥാടനം തുടങ്ങി 11 ദിവസം പിന്നിട്ടപ്പോൾ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് വൻ ഇടിവ് രേഖപ്പെടുത്തി. 25.46 കോടി രൂപയുടെ കുറവാണ് വരുമാനത്തിൽ വന്നിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു, ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അരവണ വിൽപനയിൽ ഇത്തവണ 11.99 കോടിയുടെ കുറവുണ്ടായി. കാണിക്ക ഇനത്തിൽ 6.85 കോടിയുടെയും അപ്പം വിൽപനയിൽ 2.45 കോടിയുടെയും കുറവുണ്ടായിട്ടുണ്ട്. മുറി വാടകയിൽ 50.62 ലക്ഷം രൂപയുടെയും ബുക്ക് സ്റ്റാളിലെ വിൽപനയിൽ 4.37 ലക്ഷത്തിന്റെയും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ശബരിമലയിലെ അക്രമങ്ങൾ വിശ്വാസികളുടെ തീർത്ഥാടനത്തെ ബാധിച്ചു എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രദർശനം നടത്തുന്നവർ കാണിക്കയിടരുതെന്നും മറ്റുമുള്ള പ്രചാരണവും ഒരുവശത്ത് കൊഴുക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ഭക്തരാണ് ശബരിമലയിലേക്ക് കൂടുതലായി എത്തുന്നതെന്ന് തദ്ദേശീയരുടെ എണ്ണത്തിൽ വലിയയ കുറവുണ്ടായെന്നുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

വരുമാനത്തിൽ വന്നിട്ടുള്ള കുറവ് പരസ്യപ്പെടുത്തരുതെന്ന് ദേവസ്വം ബോര്‍ഡിന് സര്‍ക്കാർ നിർദ്ദേശം നൽകിയിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

This post was last modified on November 29, 2018 8:28 am