ശബരിമലയിൽ പോകാനായി ആറ് യുവതികൾ പൊലീസിനെ സമീപിച്ചതായി വിവരം. ഇവര്‍ ഇപ്പോൾ കൊച്ചിയിലാണുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാർ മേഖലയിൽ നിന്നുള്ളവരാണ് ഇവരെന്ന് റിപ്പോർട്ട് പറയുന്നു.
ഇവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സൂചനയുണ്ട്. വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരാണ് ഈ യുവതികൾ. സ്പെഷ്യൽ ബ്രാഞ്ച് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിലയ്ക്കൽ വരെ ഇവർ സ്വന്തം നിലയിൽ എത്തണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
നിലയ്ക്കെലെത്തിയാൽ ഇവരുടെ സുരക്ഷ പൊലീസ് ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി റിപ്പോർട്ട് പറയുന്നു.
This post was last modified on November 19, 2018 12:05 pm
Leave a Comment