X

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം; കാറുകൾ കത്തിച്ചു

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടെടുത്ത സ്വാമിക്കെതിരെ സംഘപരിവാർ രംഗത്തു വന്നിരുന്നു.

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൺ കടവിലെ ആശ്രമത്തിനു നേരെ ആക്രമണം. പുലർച്ചെയെത്തിയ അക്രമികള്‍ രണ്ട് കാറുകൾ കത്തിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആശ്രമത്തിനു മുന്നിൽ റീത്ത് വെച്ചിട്ടുണ്ട്.

പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. തീ ഉയരുന്നതു കണ്ട് സന്ദീപാനന്ദഗിരി ഓടി വരികയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രണ്ട് വാഹനങ്ങളിലാണ് അക്രമികളെത്തിയത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടെടുത്ത സ്വാമിക്കെതിരെ സംഘപരിവാർ രംഗത്തു വന്നിരുന്നു. ചാനൽ ചർച്ചകളിലെല്ലാം സംഘപരിവാർ വാദങ്ങളെ വേദോപനിഷത്തുക്കളെ ആധാരമാക്കി ഖണ്ഡിച്ചിരുന്നു സ്വാമി. ഇദ്ദേഹം പൂജപ്പുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

This post was last modified on October 27, 2018 8:31 am

Related Post
Leave a Comment