X

അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കേണ്ട; മൂത്രത്തിലും രാജത്വമുണ്ടെന്നാണ് ചിലരുടെ വിചാരം: മന്ത്രി ജി സുധാകരൻ

രാജ്യം പോയ രാജാവാണ് പന്തളത്തുള്ളതെന്ന് സുധാകരൻ പറഞ്ഞു.

അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കല്യാണമണ്ഡപത്തിലും സദസ്സിലും എല്ലാവരും നല്ല വേഷത്തിലെത്തുമ്പോൾ അടിവസ്ത്രമിടാതെയാണ് പൂജാരി എത്തുക. ഇതൊന്നും ആചാരമല്ല. മര്യാദകേടാണ്: മന്ത്രി പറഞ്ഞു. കൊച്ചിയിൽ കേരള പൊലീസ് അസോസിയേഷൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം പോയ രാജാവാണ് പന്തളത്തുള്ളതെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെക്കാൾ വലിയ ആളാണെന്നാണ് വിചാരം. രക്തത്തിൽ മാത്രമല്ല മൂത്രത്തിലും രാജത്വമുണ്ടെന്നാണ് വിചാരം.

90 വയസ്സുള്ള ബ്രാഹ്മണൻ പതിനാറുകാരിയെ വിവാഹം കഴിക്കുന്ന ആചാരമുണ്ടായിരുന്നു. ഇയാൾ ആദ്യരാത്രിയിൽ തന്നെ മരിച്ചു പോയാലും ശിഷ്ടകാലം അവൾ ഇരുട്ടറയ്ക്കുള്ളിൽ കഴിയണമായിരുന്നു. ദുർബലമായ ദുരാചാരച്ചരടിൽ സമൂഹത്തെ കെട്ടിയിടാൻ കഴിയില്ലെന്ന് കുമാരനാശാൻ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.