X

യുഎസ്സില്‍ തീപ്പിടിത്തത്തിൽ മൂന്ന് ഇന്ത്യൻ സഹോദരങ്ങളടക്കം നാലു പേർ മരിച്ചു

തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയാണ് മരിച്ച സഹോദരങ്ങളുടെ സ്വദേശം.

യുഎസ്സിലെ ടെന്നെസ്സിയിലെ വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് ഇന്ത്യൻ സഹോദരങ്ങളും ഒരു അമേരിക്കൻ പൗരയും മരിച്ചു. തെലങ്കാന സ്വദേശികളായ ആരോൺ നായിക്ക്, ഷാരോൺ നായിക്ക്, ജോയ് നായിക്ക് എന്നിവരാണ് മരിച്ചത്. ഇവർക്ക് 17, 14, 15 എന്നിങ്ങനെയാണ് പ്രായം. ക്രിസ്തുമസ്സിന് ഇവർ മൂന്നുപേരും കാരി കൗഡ്രിറ്റ് എന്നയാളുടെ വീട്ടിൽ ചെന്നതായിരുന്നു. 46കാരിയായ കൗഡ്രിറ്റും അപകടത്തിൽ മരിച്ചു.

തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ പത്തരയോടെയാണ് തീപ്പിടിത്തമുണ്ടായത്. കൗഡ്രിറ്റിനൊപ്പം അവരുടെ ഭർത്താവും മകനുമുണ്ടായിരുന്നെങ്കിലും ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. നഗരത്തിലെ ഫ്രഞ്ച് കാംപ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച മൂന്ന് സഹോദരങ്ങളും.

തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയാണ് മരിച്ച സഹോദരങ്ങളുടെ സ്വദേശം. ശ്രീനിവാസ് നായിക് ആണ് പിതാവ്. മാതാവ് സുജാത. ഇവർ ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തി വരുന്നവരാണ്.

Related Post
Leave a Comment