അഴിമുഖം പ്രതിനിധി
നിലമ്പൂര്‍ വനമേഖലയില്‍ വധിക്കപ്പെട്ട രണ്ട് മാവോയിസ്റ്റുകളിലൊരാളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ശരീരത്തില്‍ 9 തവണ വെടിയേറ്റതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെടി ഉതിര്‍ത്തത് ഒരേ ദൂരത്തില്‍ നിന്നാണ്. നിര്‍ത്തിയോ കിടത്തിയോ വെടി വച്ചിരിക്കാനുള്ള സാധ്യതകളിലെക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തിന്റെ മുന്‍ഭാഗത്ത് നാല് മുറിവുകളും പിന്‍ഭാഗത്ത് അഞ്ച് വെടിയേറ്റ മുറിവുകളും ഉണ്ട്. ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തു. എക്സറേയില്‍ ഏഴ് വെടിയുണ്ടകള്‍ ഏറ്റതിന് വ്യക്തമായ തെളിവ് ലഭിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
This post was last modified on December 27, 2016 2:14 pm