X

നിലമ്പൂര്‍ മാവോയിസ്റ്റ് വധം: മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ്ബ് കളക്ടറെ ചുമതലപ്പെടുത്തി. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ്  ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തമിഴ്നാട് സ്വദേശികളായ കുപ്പുസ്വാമി ദേവരാജന്‍, അജിത എന്ന കാവേരി എന്നിവരാണ് പൊലീസും തണ്ടര്‍ബോള്‍ട്ടും നടത്തിയ ഒപ്പറേഷനില്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജുഡീഷ്യല്‍ അന്വേഷണമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

This post was last modified on December 27, 2016 2:14 pm