X

സ്വാശ്രയസമരം; സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയം

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. തുടര്‍ന്ന് സ്പീക്കര്‍ ഇരുപക്ഷവുമായി നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പായില്ല. പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നുവരുമായിട്ടാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയത്.

നിയമസഭയില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായെന്നും വിഷയം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. വിഷയത്തില്‍ ഇടപെടാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ഡോക്ടറുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ പരിശോധിച്ചു.

നിരാഹാര സമരമിരിക്കുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിന്റെയും ഹൈബി ഈഡന്റെയും ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഇവര്‍ക്കു പകരം മറ്റ് മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് പിറവം എംഎല്‍എ അനൂബ് ജേക്കബിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

This post was last modified on December 27, 2016 2:25 pm