X

കോഴിക്കോട്ചുംബനസമരത്തിനിടെ സംഘര്‍ഷം

അഴിമുഖം പ്രതിനിധി

സവര്‍ണ്ണ ഫാസിസത്തിനെതിരെ ഞാറ്റുവേല സാംസ്‌കാരിക സംഘം സംഘടിപ്പിച്ച ചുംബനസമരത്തിനിടെ സംഘര്‍ഷം. ചുംബനത്തെരുവ് എന്ന പേരില്‍ കോഴിക്കോടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വാക്കേറ്റത്തില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്ത് രാവിലെ തന്നെ പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. സമരം തടയാനായി ഹനുമാന്‍ സേന പ്രവര്‍ത്തകരും സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ഇരുവിഭാഗം പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, ചിത്രരചനയിലുടെ പ്രതിരോധ ബാരിക്കേഡ് നിര്‍മ്മാണം, കെട്ടുതാലി ചുട്ടെരിക്കല്‍, പങ്കാളിത്ത ജീവിത പ്രഖ്യാപനം എന്നിവയായിരുന്നു ചുംബന സമരത്തോടനുബന്ധിച്ചു നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ് ജാതിമേല്‍ക്കോയ്മയുടെയും പുരുഷാധിപത്യത്തിന്റെയും അടിവേര് അറുക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ആഹ്വാനം ചെയ്യുമെന്ന് ഞാറ്റുവേല ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

 

This post was last modified on December 27, 2016 3:31 pm