X

ചുംബനത്തെരുവ് സമരം; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനു വേണ്ടി ഹാഷ് ടാഗ് കാമ്പയിന്‍

അഴിമുഖം പ്രതിനിധി

കോഴിക്കോട് നടന്ന ചുംബനത്തെരുവ് പരിപാടിയ്ക്കിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ പി. അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. അനീബിനെ  വിട്ടയക്കുക എന്നാവശ്യപെട്ടു കൊണ്ട് സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് മനസ്സിലാക്കി അനീബിനെ നിരുപാധികം വിട്ടയക്കണം എന്ന് മനുഷ്യാവകാശ പ്രവർത്തകയും ജാമിയ മിലിയ ടീച്ചേർസ് സോളിഡാരിറ്റി ആക്റ്റിവിസ്റ്റുമായ മനീഷാ സേത്തി, വെങ്കിടേശ് രാമകൃഷ്ണന്‍, പ്രമുഖ കവി കെ.ജി ശങ്കരപ്പിള്ള, എ.കെ രാമകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, ടി.ടി ശ്രീകുമാര്‍, കെ.എം വേണുഗോപാല്‍, ഐ.ഗോപിനാഥ്, ഗോപാല്‍ മേനോന്‍, എം.എച്ച് ഇല്യാസ് തുടങ്ങിയവർ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ ഉയർത്തുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും നിശബ്ദരാക്കാനും ഉള്ള പോലീസിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നു സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നു. 

 

This post was last modified on December 27, 2016 3:31 pm