X

വിജിലന്‍സിനെ കൂട്ടിലടയ്ക്കില്ല, പക്ഷെ പറക്കാന്‍ വിടില്ല: മാണിക്കെതിരെ കുറ്റപത്രമില്ല

ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ കുറ്റപത്രം നിലനില്‍ക്കില്ലെന്ന വിജിലന്‍സ് നിയമോപദേശകന്‍ സിസി അഗസ്റ്റ്യന്‍ നല്‍കി നിയമോപദേശം അപ്പടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. ധനമന്ത്രി മാണിക്കെതിരെ അഴിമതി ആരോപിച്ചവര്‍ ഹാജരാക്കിയ തെളിവുകളൊന്നും നിലനില്‍ക്കില്ല എന്ന അഗസ്റ്റ്യന്റെ ഉപദേശം പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാണ് വിജിലന്‍സ് തീരുമാനം.

വിജിലന്‍സ് കൂട്ടിലടച്ച തത്ത ആവില്ല. പക്ഷെ പറക്കാന്‍ വിടില്ല എന്ന് ഉറപ്പായി.  ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം മറികടന്ന് തീരുമാനം എടുക്കാമെന്നിരിക്കെ എന്തിനാണ് മന്ത്രിക്കെതിരെ എഫ്‌ഐആര്‍ ഇട്ടതെന്ന ചോദ്യവും ബാക്കിയാവുകയാണ്.

കേരള കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടിയില്‍ നടക്കുന്ന നീക്കങ്ങളും ഇതുമായി ചേര്‍ത്ത് വായിക്കേണ്ടി വരും. വിജിലന്‍സ് കമ്മീഷണര്‍ മാണിക്കെതിരെ നടപടി സ്വീകരിക്കില്ല എന്ന ഉറപ്പിന്റെ പേരിലാവണം പിസി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനവുമായി മാണി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. പിസി തോമസ് ഇടതുമുന്നണിയില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായിരിക്കെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ആപ്തവാക്യം മാണിയും പറഞ്ഞു കഴിഞ്ഞു. അരുവിക്കരയ്ക്കപ്പുറം കേരള രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന കാറും കോളും കണ്ട് തന്നെ അനുഭവിക്കേണ്ടി വരും.

 

This post was last modified on December 27, 2016 3:09 pm