X

ഭരണത്തുടര്‍ച്ച വേണമെങ്കില്‍ തിരുത്തലുകളും വേണമെന്ന് രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി

തിരുത്തി മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കു എന്ന് രമേശ് ചെന്നിത്തലയുടെ പരോക്ഷ മുന്നറിയിപ്പ്. ഭരണത്തുടര്‍ച്ച ഉണ്ടാക്കണമെങ്കില്‍ അതിന് തെറ്റുകള്‍ തിരുത്തണം, എല്ലാവരും തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്നും രമേശ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണതലത്തില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്നും ഇക്കാര്യം മുന്നണിയില്‍ ആരും ഉന്നയിച്ചിട്ടില്ലെന്നും അത്തരമൊരു ചിന്തയോ അഭിപ്രായമോ രൂപീകരിച്ചിട്ടില്ലെന്നും ഇത് അജണ്ടയിലില്ലെന്നും ചെന്നിത്തല ഇന്നു പറഞ്ഞു.

ബാബുവിനെതിരെ വിജിലന്‍സ് പ്രത്യേക അന്വേഷണം നടത്തുന്നതിനെയും മന്ത്രി ന്യായീകരിച്ചു. ബാര്‍ കോഴക്കേസില്‍ തെളിവ് കിട്ടിയാല്‍ മാത്രമെ എഫ് ഐ ആര്‍ എടുക്കൂ. മന്ത്രിയാണെന്നൊന്നും വിജിലന്‍സ് പരിഗണിക്കില്ല. ആരോപണം കണ്ടില്ലെന്ന് നടിക്കുകയല്ല ചെയ്യുന്നത്. അതില്‍ സത്യമുണ്ടോയെന്ന് പരിശോധന നടത്തുകയാണ് വിജിലന്‍സിന്റെ ചുമതലയെന്നും ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കി. ആരോപണം വന്നതുകൊണ്ട് മന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്നില്ല. അങ്ങനെ മാറിയവരും മാറാത്തവരും ഉണ്ടെന്നും രമേശ് പറഞ്ഞു.

This post was last modified on December 27, 2016 2:57 pm