X

ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു

അഴിമുഖം പ്രതിനിധി

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. കഴിഞ്ഞ മാസം  ആണവായുധ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടു കൂടിയാണ് വിക്ഷേപണം നടന്നത്. ഈ മാസം 16-ന് നടത്താനിരുന്ന വിക്ഷേപണം മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ ജന്മദിനമായതിനാല്‍ നേരത്തെയാക്കുകയായിരുന്നു. ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് രാജ്യങ്ങള്‍ ആരോപിച്ചു.

അമേരിക്ക, ജപ്പാന്‍ ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ നിയമങ്ങള്‍ അനുസരിക്കാത്ത പക്ഷം കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കി. മുന്‍പ് അവതരിപ്പിച്ച ബാലസ്റ്റിക് മിസൈലിന്റെ രണ്ട് പതിപ്പുകള്‍ യുഎസിനെ തകര്‍ക്കാന്‍ ശക്തിയുള്ളതാണെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു.

 

This post was last modified on December 27, 2016 3:39 pm