X

അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ

അഴിമുഖം പ്രതിനിധി 

രാജ്യത്തിനെതിരെ ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായാല്‍ അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനിക അഭ്യാസങ്ങള്‍ നടത്തുന്നത് തുടരുന്നതിനിടയിലാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. എൻബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ഉത്തര കൊറിയന്‍ വക്താവ് ലീ യോങ് പിൽ ആണ് ഉത്തര കൊറിയയുടെ നിലപാട് പരസ്യമായി പറഞ്ഞിരിക്കുന്നത്.

ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരും. ഞങ്ങളുടെ രാജ്യത്തെയും നേതാവ് കിം ജോങ് ഉന്നിനെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസിൽ നിന്നു ആണവായുധ ഭീഷണിയുണ്ടായാൽ പുറകോട്ടുപോവില്ല. യുഎസ് ഞങ്ങൾക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്നു തോന്നിയാൽ കാത്തിരിക്കില്ല.ആദ്യം ഞങ്ങൾ അവർക്കെതിരെ ആണവായുധം പ്രയോഗിക്കും. അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങൾക്കുണ്ട്. അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയ ഇനിയും ആണവ പരീക്ഷണങ്ങള്‍ നടത്തും. കഴിഞ്ഞ മാസമാണ് അഞ്ചാമത് ആണവ പരീക്ഷണം നടത്തിയത്. 2011\ല്‍ കിം അധികാരത്തില്‍ എത്തിയതിന് ശേഷം അദ്ദേഹത്തിന് നിരന്തരം ഭീഷണികള്‍ ഉണ്ട്. അത് തടയാന്‍ രാജ്യം ബാധ്യസ്ഥമാണ് ലീ യോങ് പിൽ പറഞ്ഞു.

This post was last modified on December 27, 2016 2:23 pm