X

രാജിവയ്ക്കില്ല: രാകേഷ് മരിയ

അഴിമുഖം പ്രതിനിധി

കമ്മീഷണര്‍ പദവിയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കില്ലെന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസറായ രാകേഷ് മരിയ വ്യക്തമാക്കി. ഇന്നലെയാണ് അദ്ദേഹത്തെ മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഏത് പദവിയും വഹിക്കാന്‍ ബാദ്ധ്യസ്ഥനാണ്. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഷീനാ ബോറ കൊലപാതക കേസ് അന്വേഷണത്തിന്റെ പാതി വഴിയില്‍ നില്‍ക്കവേയാണ് അദ്ദേഹത്തെ മാറ്റിയത്. അദ്ദേഹത്തിന് നല്‍കിയത് അപ്രധാനമായ ഹോം ഗാര്‍ഡ്‌സിന്റെ ചുമതലയാണ്.

This post was last modified on December 27, 2016 3:21 pm

Related Post
Leave a Comment